എന്റെ മലയാളം ബ്ളോഗ്.

എന്റെ ബ്ളോഗില്‍ മലയാളത്തില്‍ ഒരു പോസ്റ്റ്. ഒരുപാടു കാലത്തെ ആഗ്രഹമായിരുന്നു അത്. ഇന്നാണ് അത് സാധിച്ചത്. എന്താണ് എഴുതണ്ടതെന്ന് കുറെ നേരം ആലോചിച്ചു. അവസാനം ഞാന്‍ മലയാളം ബ്ലോഗ്  എഴുതാനുണ്ടായ സാഹചര്യത്തെ പറ്റിത്തന്നെ എഴുതാമെന്ന് തീരുമാനിച്ചു.

സ്വതന്ത്ര മലയാളം കംപ്യുടിങ്ങ് എന്ന പേര് കോളേജില്‍ ചേരുന്നതിനു മുന്‍പു തന്നെ കേട്ടു തുടങ്ങിയതാണ്. കോളേജില്‍ ചേര്‍ന്നതിനു ശേഷം SMCയെ പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ പറ്റി. ആദ്യമൊന്നും കംപ്യുട്ടറില്‍ മലയാളം വരുന്നതില്‍ വലിയ കാര്യമൊന്നും തോന്നിയില്ല. അങ്ങനെയിരിക്കെയാണ് ബ്ലോഗിങ്ങില്‍ താത്പര്യം തോന്നിയത്. മലയാളത്തില്‍ ബ്ലോഗിനെ പറ്റി അന്ന് ചിന്തിച്ചു പോലുമില്ല. ആലപ്പുഴയില്‍ നടക്കുന്ന ബ്ലോഗ് ക്യംപിനെ പറ്റി കേട്ടത് അപ്പോളാണ്. സ്ഥിരമായി മലയാളത്തില്‍ ബ്ലോഗ് എഴുതുന്നവരെ പറ്റി കേള്‍ക്കുന്നത് അവിടെ നിന്നാണ്. Kerala Farmer എന്ന പേരില്‍ അറിയപ്പെടുന്ന ചന്ദ്രശേഖരന്‍ നായര്‍ ആണ് എനിക്കു പ്രചോദനമായത്. അന്നു മുതല്‍ ഞാന്‍ മലയാളം ബ്ലോഗുകള്‍ വായിച്ചു തുടങ്ങി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള വഴികളെ കുറിച്ചായി പിന്നീട്  എന്റെ അന്വേഷനം. കീബോര്‍ഡ് ലേ ഔട്ട് മാറ്റിയാല്‍ അത് മലയാളം ടൈപ് റൈറ്റര്‍ പോലെ പ്രവര്ത്തിക്കുമെന്ന് മനസ്സിലായി. അത് പഠിക്കല്‍ നടപ്പില്ല എന്നു മനസ്സിലായപ്പോള്‍ ഒരു onscreen keyboard തപ്പി കുറെ നടന്നു. പിന്നെയാണ് transliteration-നെ പറ്റി ആലോചിച്ചത്. SMC-യുടെ site-ല്‍ നിന്ന് അതിന്റെ ഉത്തരം ലഭിച്ചു. SCIM എന്ന ആ സോഫ്ട് വേറിന്റെ സഹായത്തോടെയാണ് ഞാന്‍ ഈ പോസ്റ്റ് എഴുതിയത്.

എനിക്ക് ഇഷ്ടപ്പെട്ട കുറച്ചു മലയാളം ബ്ലോഗുകള്‍ ഇതാ :

http://berlythomas.blogspot.com/

http://kodakarapuranam.blogspot.com/

http://entebhaasha.blogspot.com/

Advertisements

6 Responses to “എന്റെ മലയാളം ബ്ളോഗ്.”


 1. 1 ഭൂമിപുത്രി October 4, 2008 at 7:03 pm

  ബ്ലോഗ് ലോകത്തിലേയ്ക്ക് സ്വാഗതം.ഇവിടെയും പോയി നോക്കു.കാര്യങ്ങൾ കുറേക്കൂടി എളുപ്പമാകും

 2. 2 ഭൂമിപുത്രി October 5, 2008 at 12:18 pm

  http://bloghelpline.blogspot.com/
  സോറീകേട്ടൊ.ഇന്നലെ ഈ ലിങ്ക് തരാൻ വന്നതാൺ,അതു മാത്രം വിട്ടുപോയി.

 3. 3 ശ്രീ October 6, 2008 at 12:40 pm

  കൂടുതല്‍ എഴുതൂ… ആശംസകള്‍!

 4. 4 ആദര്‍ശ് October 6, 2008 at 11:47 pm

  ആശംസകള്‍ നേരുന്നു..പിന്നെ ഞാനും ഒരു തുടക്കക്കാരനാണ് കെട്ടോ…ആദര്‍ശ്

 5. 5 trash haulers July 31, 2012 at 11:52 pm

  The junk removal and recycling business is no exception.


 1. 1 ആദ്യത്തെ മലയാളം പോസ്റ്റ് « മുത്താരംകുന്ന് പി.ഒ Trackback on November 20, 2008 at 11:22 pm

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s
My Rants :

Blog Stats

 • 30,330 hits

Ad

Pages

October 2008
S M T W T F S
« Sep   Nov »
 1234
567891011
12131415161718
19202122232425
262728293031  
Advertisements

%d bloggers like this: